education

ബാലരാമപുരം: ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ പരിസ്ഥിതിദിനാചരണം ശ്രദ്ധേയമായി. സാമൂഹ്യപ്രവർത്തകൻ ഏലിയാസ് ജോൺ വൃക്ഷത്തെനട്ടുകൊണ്ട് പരിസ്ഥിതിദിനാചരണത്തിന് തുടക്കം കുറിച്ചു. ഒപ്പം വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കും പ്രകൃതി നശീകരണത്തിനുമെതിരെ ജാഗ്രതയോടെ നിലകൊള്ളാൻ വിദ്യാർത്ഥികളോട് ആഹ്യാനം ചെയ്തു. പ്രിൻസിപ്പാൾ എ.ആ‌ർ. ജയശങ്കർ പ്രസാദ് വിദ്യാ‌ത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരിസ്ഥിതിസന്ദേശവുമായി പച്ചവസ്ത്രങ്ങളണിഞ്ഞാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. മുഴുവൻ വിദ്യാർത്ഥികൾക്കും വൃക്ഷത്തെ വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും കൂടുതൽ ജാഗ്രതയോതെ പരിസ്ഥിതി ബോധവത്ക്കരണം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും പ്രിൻസിപ്പാൾ ജയശങ്കർ പ്രസാദ് അറിയിച്ചു. മാനേജർ ചിത്ര. എസ്. കുമാർ,​ വൈസ് പ്രിൻസിപ്പാൾ ദിവ്യ. എസ് തുടങ്ങിയവർ പങ്കെടുത്തു.