തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിൽ മൈക്രോബയോളജിസ്റ്റ്, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫൗണ്ടേഷൻ ഒഫ് എഡ്യൂക്കേഷൻ, വ്യവസായ വാണിജ്യ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, ജലസേചന വകുപ്പിൽ ഡ്രഡ്ജർ ക്ലീനർ, കോ–ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ഫിനാൻസ് മാനേജർ, മെറ്റീരിയൽസ് മാനേജർ, ഡെപ്യൂട്ടി ഫിനാൻസ് മാനേജർ, ക്വാളിറ്റി കൺട്രോൾ ഓഫീസർ, സിസ്റ്റം അനലിസ്റ്റ്, കോ–ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ ടെക്‌നിഷ്യൻ ഗ്രേഡ് രണ്ട് തുടങ്ങി 32 തസ്തികയിൽ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.11 തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റ്. ഐ.സി.ഡി.എസ് സൂപ്പർവൈസർ, ലക്ചറർ ഇൻ മാത്തമാറ്റിക്സ്, അറബിക്, മ്യൂസിക്, സംസ്‌കൃതം, വയലിൻ തുടങ്ങി ഒൻപതു തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻ.സി.എ നിയമനം.
വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക്, ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് തസ്തികയിൽ അർഹതാ നിർണയ പരീക്ഷയ്ക്കുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത് കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in