june7i

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറ എ.എം ഹോളോബ്രിക്‌സിൽ വെസ്റ്റ് ബംഗാൾ സ്വദേശി ബിമൽ ബാര​യെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാൾ സ്വദേശി അമൽ എന്നു വിളിക്കുന്ന ഹുസൈൻ ഓരോനായി (28) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മാർച്ച് 3 ന് ആയിരുന്നു സംഭവം. സംഭവത്തിനു ശേഷം ആറ്റിങ്ങലിൽ നിന്നു രക്ഷപ്പെട്ട അമൽ സ്വദേശത്ത് എത്തി അവിടെ നിന്ന് മുങ്ങിയതായി പൊലീസ് പറഞ്ഞു. ഇയാളെ തേടി ആറ്റിങ്ങൽ പൊലീസ് വെസ്റ്റ് ബാംഗാളിൽ പോയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. കൊല്ലപ്പെട്ട ബിമൽ ഉപയോഗിച്ചിരുന്ന ഫോണും ഇയാളുടെ ഫോണും പിന്നീട് ഉപയോഗിച്ചിട്ടില്ല. ഇയാളുടെ ചിത്രം പതിച്ച നോട്ടീസ് എല്ലായിടത്തും പതിക്കുമെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0470 2622444,​ 9497987015,​ 9497980145,​ 9497990019 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നും ആറ്റിങ്ങൽ എസ്.ഐ ശ്യാം പറഞ്ഞു.