കല്ലമ്പലം: ജോലി ചെയ്‌തിരുന്ന വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി പിടിയിൽ. പാങ്ങോട് വെള്ളയത്ത് ശില്പയാണ് (23) നഗരൂർ പൊലീസിന്റെ പിടിയിലായത്. കൊടുവഴന്നൂർ ചെറുക്കാരം പ്ലാവിള വിജയന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണം നഷ്ടമായത്. വീട്ടുകാരുടെ പരാതിയെതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശില്പ പിടിയിലായത്. മോഷ്ടിച്ചെടുത്ത സ്വർണം പാങ്ങോട് കല്ലറയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ പണയംവെയ്ക്കുകയായിരുന്നു. സ്വർണം പൊലീസ് കണ്ടെത്തി. നഗരൂർ എസ്.ഐ രതീഷ് കുമാർ, എസ്.സി.പി.ഒമാരായ അഷറഫ്, കൃഷ്‌ണലാൽ, പ്രവീൺ, സാംജിത്ത്, അർച്ചന, കവിത തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്‌തു.