വെള്ളനാട് : വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വെള്ളനാട് കരുങ്കുറ്റി പറയൻകോണത്ത് മേലേ കുഴിവിള പുത്തൻ വീട്ടിൽ രാകേഷ് രാജൻ (25) ആണ് മരിച്ചത്. കഴിഞ്ഞ 26 ന് രാത്രി വെള്ളനാട് കൂവക്കുടി പാലത്തിന് സമീപത്തുവച്ച് രാകേഷിന്റെ ബൈക്ക് നിയന്ത്രണം വിട്ട് ഒതുക്കിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. പിതാവ് : കെ.രാജൻ.മാതാവ് : വത്സല..സഹോദരി രാഖി.