തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വ‌ർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ വിഷ്‌ണു സോമസുന്ദരത്തെയും ഹക്കിമിനെയും പിടികൂടാൻ ഡി.ആർ.ഐ തീവ്രശ്രമത്തിൽ. ബാലഭാസ്കറിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവാണ്. കള്ളക്കടത്ത് സ്വർണം വാങ്ങിയ പി.പി.എം ചെയിനിന്റെ ഡയറക്ടറാണ് ഹക്കിം. ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇവരെ പിടികൂടിയാലേ അന്വേഷണം മുന്നോട്ടു പോവൂ.

സ്വർണക്കടയുടമ മുഹമ്മദലിയും ഒളിവിലാണ്. ദുബായിൽ നിരവധി ശാഖകളുള്ള ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉടമയാണ് മുഹമ്മദലി. ഇവർ കള്ളക്കടത്ത് നടത്തിയിരുന്നത് ആർക്കൊക്കെ വേണ്ടിയാണെന്ന് കണ്ടെത്താനാണ് ഡി.ആർ.ഐ ശ്രമിക്കുന്നത്.