കല്ലമ്പലം : നാവായിക്കുളത്ത് പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച അച്ഛനും കൊച്ചച്ചനും ബന്ധുവും സുഹൃത്തും അറസ്റ്റിൽ. നാവായിക്കുളം ആശാരിമുക്കിന് സമീപം ചാവർകോട് കോളനിയിലാണ് 16 ഉം 17 ഉം വയസുള്ള പെൺമക്കളെ നാല് പേർ ചേർന്ന് കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചത്. മൂത്ത കുട്ടി വാർഡ് മെമ്പറുടെ സഹായത്തോടെ കല്ലമ്പല്ലം പൊലീസിൽ പരാതി നൽകിയതിനെതുടർന്ന് കല്ലമ്പലം സി.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ആറ്റിങ്ങൽ സബ് ജയിലിലടച്ചു.