vs-sivakumar
vs sivakumar

തിരുവനന്തപുരം : സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും ജൂലായ് മുതൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ശമ്പള കമ്മിഷനെ ഉടൻ നിയമിക്കണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ.വിമലൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എ.പദ്മകുമാർ, ട്രഷറർ ഡോ. മനോജ് ജോൺസൺ, ജെ.ജി.യു മുൻ പ്രസിഡന്റ് എസ്.അജയൻ, കെ.പി.സി.സി ഓഫീസേഴ്സ് അസോസിയേഷൻ സെൽ കൺവീനർ പി.എസ്.ശ്രീകുമാർ, സെറ്റോ മുൻ ചെയർമാൻ ആർ.രവികുമാർ, കെ.ജെ.കുര്യാക്കോസ്, കെ.സി.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുക, മെഡിസെഫ് പദ്ധതി ജീവനക്കാരുടെ സംഘടനകളുമായി ചർച്ചചെയ്ത് അപാകതകൾ പരിഹരിച്ച് നടപ്പാക്കുക, പെൻഷൻപ്രായം 60 വയസായി ഉയർത്തുക, ഖാദർകമ്മിറ്റി റിപ്പോർട്ടിലെ ആശങ്കകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.