pachathurutth

മുടപുരം : ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതി മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി മരം നട്ടു കൊണ്ട് ഉദ്‌ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിൽ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകൾ സൃഷ്ടിക്കുന്ന പച്ചത്തുരുത്തുകൾ നടപ്പിലാക്കുന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാനവാസ്‌, വി. അജികുമാർ, കെ. ഗോപിനാഥൻ, ലളിതാംബിക, ദീപ സുരേഷ്, എൽ. മുംതാസ്, എം.ജി.എൻ.ആർ.എസ്.എ ഇ. മോഹനൻ എന്നിവർ പങ്കെടുത്തു.