ആറ്റിങ്ങൽ: നഗരപരിധിയിലെ തെരുവ് വിളക്കുകളിൽ പൂരിഭാഗവും കത്താതായിട്ട് മാസങ്ങൾ കഴിയുന്നു. ദേശീയപാതയിലെയും ഇടറോഡുകളിലെയും തെരുവ് വിളക്കുകളാണ് കത്താതിരിക്കുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇടറോഡുകളിൽ പാമ്പുശല്യവും തെരുവ് നായ് ശല്യവും കൂടുതലാണ്. ഇവിടങ്ങളിൽ തെരുവു വിളക്കുകൾ ഇല്ലാത്തത് ഏറെ ദുരിതം വിതയ്ക്കുകയാണ്. മാത്രമല്ല സാമൂഹ്യവിരുദ്ധന്മാരുടെ താവളമാണ് ഇപ്പോൾ നഗരത്തിലെ പല ഇടറോഡുകളും. മദ്യാപനമുൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളാണ് തെരുവു വിളക്കില്ലാത്ത റോഡരികിൽ നടക്കുന്നത്. കിഴക്കേ നാലുമുക്കിൽ തെരുവുവിളക്കുകൾ ഇല്ലാത്തതിൽ ഏറെ ബുദ്ധിമുട്ടുന്നത് പത്ര ഏജന്റുമാരാണ്. വിതരണക്കാർക്ക് പത്രം സോർട്ടു ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നതേ കത്താതായിട്ടും മാസങ്ങളായി

june8c