vella
ss

ശിവഗിരി : ശ്രീനാരായണ പ്രസ്ഥാനങ്ങൾ കരുത്താർജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്നലെ ശിവഗിരിയിൽ ശ്രീനാരായണ എംപ്ളോയീസ് വെൽഫെയർ ഫോറം പുനഃസംഘടനാ ആലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, അജി എസ്.ആർ.എം, ഫോറം മുൻ സംസ്ഥാന പ്രസിഡന്റ് ഷാജിപ്പണിക്കർ, മാവേലിക്കര യൂണിയൻ സെക്രട്ടറി സുരേഷ് ബാബു, ഫോറം മുൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. അജുലാൽ, കണയന്നൂർ ഫോറം പ്രസിഡന്റായിരുന്ന ഡോ. വി. ശ്രീകുമാർ, കൊല്ലം യൂണിയൻ ഭാരവാഹികളായ ചന്തു .ജി, ബി. ശിവപ്രസാദ്, കാർത്തികപ്പള്ളി ഫോറം ഭാരവാഹികളായ ദിനു വാലുപറമ്പിൽ, സുവിൻ സുന്ദർ, തിരുവനന്തപുരം ഡോ. പല്‌പു സ്‌മാരക യൂണിയൻ ഫോറം കൺവീനർ ഷിബുശശി എന്നിവർ സംസാരിച്ചു. ഫോറത്തിന്റെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനായി ഒാരോ യൂണിയനിൽ നിന്നും മൂന്ന് പ്രതിനിധികളുടെ പേരുകൾ ഒരാഴ്ചയ്‌ക്കകം യോഗം ഒാഫീസിലെത്തിക്കണം.

ക്യാപ്ഷൻ

ശിവഗിരിയിൽ ശ്രീനാരായണ എംപ്ളോയീസ് വെൽഫെയർ ഫോറം സംഘടിപ്പിച്ച പുനഃസംഘടനാ ആലോചനായോഗം