തിരുവനന്തപുരം: ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം 2019 ഏപ്രിൽ ഒന്ന് മുതൽ അംഗമാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നാണ് പദ്ധതിയുടെ കേരളത്തിലെ പേര്. രജിസ്ട്രേഷൻ ജൂലായ് 30 വരെ.
ആയുഷ്മാൻ ഭാരതിൽ എല്ലാവരേയും ഉൾപ്പെടുത്താൻ മാനദണ്ഡം ഇളവ് ചെയ്യണമെന്ന കേരളത്തിന്റെ അഭ്യർത്ഥന കേന്ദ്രം തള്ളി. ഇത് കേരളം നേരിട്ട് ചെയ്താൽ വേണ്ടിവരുന്ന അധിക തുക നൽകാനും കേന്ദ്രം വിസമ്മതിച്ചു. അതോടെയാണ് പേര് മാറ്റി ആയുഷ്‌മാൻ ഭാരതിൽ അംഗമാകാൻ തീരുമാനിച്ചത്.
കേന്ദ്ര മാനദണ്ഡപ്രകാരമുള്ള 18.5ലക്ഷം ഗുണഭോക്താക്കളുടെ പ്രീമിയമായ 136 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ശേഷിക്കുന്ന 22.5ലക്ഷം കുടുംബങ്ങൾക്കുള്ള 548 കോടി രൂപ കേരളം കണ്ടെത്താൻ തീരുമാനിച്ചു. ഇതിനായി കാരുണ്യ ബെനവലന്റ് ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തത്.
ആയുഷ്മാൻ ഭാരതിൽ 1354 പാക്കേജുകൾ
കേരളത്തിലെ പദ്ധതിയിൽ 1824 പാക്കേജുകൾ
കാരുണ്യ ഫണ്ടിലെ 5 ലക്ഷത്തിന്റെ ചികിത്സാ സഹായം 41 ലക്ഷം കുടുംബങ്ങൾക്കും