പാറശാല : ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാറശാല കോട്ടവിള ശ്രീഭവനത്തിൽ ശ്രീകുമാർ - ശാന്തി ദമ്പതികളുടെ മകൻ ജിനോഫിൻ (24) ആണ് മരിച്ചത്. കഴിഞ്ഞ 25 ന് രാവിലെ 11.30 മണിക്ക് ദേശീയ പാതയിൽ പാറശാല ആശുപത്രി ജംഗ്‌ഷന് സമീപത്തായിരുന്നു അപകടം. സുഹൃത്ത് പ്രശാന്ത് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് പാറശാല ജംഗ്‌ഷനിലേക്ക് സഞ്ചരിക്കവെ എതിരെ വന്ന മിനിലോറി ബൈക്കിൽ ഇടിച്ചതാണ് അപകട കാരണം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.എഫ്.ഐ യുടെ നേതൃത്വത്തിൽ പൊതിച്ചോറുമായി പോകുന്ന വാഹനമാണ് ബൈക്കിന് മുന്നിൽ ഇടിച്ചത്. ഉടനെ തന്നെ നാട്ടുകാർ ചേർന്ന് പാറശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ച് ചികിത്സ തേടിയെങ്കിലും ഇന്നലെ രാവിലെ 11.30 മണിക്ക് മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറിയതിനെ തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇളയ സഹോദരി ജിസുലിൻ. ബൈക്ക് ഓടിച്ചിരുന്ന പ്രശാന്തിന് നിസാര പരിക്കുകൾ മാത്രമായിരുന്നു.
ഫോട്ടോ: ജിനോഫിൻ