കിളിമാനൂർ :ആർ.എസ്.പി.സ്ഥാപക നേതാക്കളിൽ ഒരാളും സംസ്ഥാന സമിതി അംഗവുമായ മടവൂർ മഠത്തിലഴികം വീട്ടിൽ ഡി. ശ്രീനിവാസൻ (89) നിര്യാതനായി.ഭാര്യ പരേതയായ ലീല. മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു . അഡ്വ. വി. ജോയ് എം .എൽ.എ, സി.പി. എം. ജില്ലാ കമ്മിറ്റി അംഗം അഡ്വ. മടവൂർ അനിൽ, ഏരിയാ സെക്രട്ടറി അഡ്വ. എസ്.ജയചന്ദ്രൻ ,ബി.പി.മുരളി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
.