action-caunsil

പാറശാല: കാരോട് അയിരയിൽ 13 വയസുള്ള അഞ്ജന മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിൽ ഇന്ന് വൈകിട്ട് 4 ന് അയിര ജംഗ്‌ഷനിൽ യോഗം ചേരും. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്യദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി.ഷിജു, കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ,ചെങ്കവിള വാർഡ് മെമ്പർ ഇ.ചന്ദ്രിക എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ ചെയർമാനായി കെ.അനിൽ കുമാറിനെയും എസ്.അനിലിനെ കൺവീനറായും, ശ്രീധരൻ നായർ, ശ്രീധരൻ നായർ, ചന്ദ്രിക എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.