വിതുര: വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ആഹ്ലാദം പകർന്ന് വാട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച പെരുനാൾ ആഘോഷം വേറിട്ട അനുഭവമായി. തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുളിമൂട് നമ്മുടെ നാട് വാട്സ്ആപ്പ് കൂട്ടായമയുടെ നേതൃത്വത്തിലാണ് വിതുര തേജസ് വൃദ്ധസദനത്തിൽ പെരുനാൾ ആഘോഷം സംഘടിപ്പിച്ചത്. അന്തേവാസികൾക്ക് മുഴുവൻ ഭക്ഷണം വിളമ്പുകയും അവർക്കൊപ്പമിരുന്ന് കഴിക്കുകയും ചെയ്തു. വാട്സ് ആപ്പ് കൂട്ടായ്മയുടെ ഭാരവാഹികളായ സുൽഫിഷഹീദ്, ഷംനാദ്, നവാസ്, റഹീം, ഷാജഹാൻ, ജാഫർ, ഷാനവാസ്, സജീദ്, നൈസാം, റംഷാദ്, നൗഫൽ, ഷെഫീർ, ഷാഹിദ്, ഷെബിൽ എന്നിവർ നേതൃത്വം നൽകി. മൂന്ന് മണിക്കൂർ അന്തേവാസികൾക്കൊപ്പം ചെലവഴിച്ചു. വാട്സ് ആപ്പ്കൂട്ടായ്മയിലെ മുപ്പത് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.