വർക്കല: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്കാരം വർക്കല താലൂക്കിലെ പേരേറ്റിൽ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാലക്ക് ലഭിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ.എസ്. ബൈജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന താലൂക്ക് സംഗമത്തിൽ വച്ച് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.എസ്. വിനോദ് അവാർഡ് സമ്മാനിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ആർ. സുഭാഷ്, സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ്, ലൈബ്രേറിയൻമാരായ ആനി പവിത്രൻ, ചിന്തുമോഹൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. കൃഷ്ണൻകുട്ടി, വി. സുധീർ, സുനിൽ എന്നിവർ സംസാരിച്ചു.