kerala-

തിരുവനന്തപുരം:സേവനകേന്ദ്രങ്ങൾ,സർക്കാർ, അർദ്ധസർക്കാർ, സ്ഥാപനങ്ങൾ, നികുതി ബിൽ കൗണ്ടറുകൾ എന്നിവിടങ്ങളിൽ മുതിർന്ന പൗരൻമാർ, ഗുരുതരമായ രോഗമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവരെ ക്യൂനിറുത്തരുതെന്നും പെട്ടെന്ന് കാര്യം നടത്തിപ്പോകാനുള്ള സൗകര്യം ഒരുക്കി നൽകണമെന്നും നിർദ്ദേശിച്ച് സാമൂഹ്യനീതിവകുപ്പ് ഉത്തരവിറക്കി.

നേരത്തെ ഇത്തരത്തിലുള്ള ഉത്തരവുണ്ടായിരുന്നെങ്കിലും പല ആഫീസുകളിലും പാലിച്ചിരുന്നില്ല. തുടർന്നാണ് നടപടി കർശനമാക്കി പുതിയ ഉത്തരവിറക്കുന്നതെന്ന് സ്പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ അറിയിച്ചു.