പാറശാല: ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലൽ നടന്ന പ്രവേശനോത്സവ പരിപാടികൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻ.ഐ.ഐ.എസ്.ടി) യുടെ ഡയറക്ടറും ശാന്തിസ്വരൂപ് ഭട്ട് നഗർ അവാർഡ് ജേതാവുമായ ഡോ. എ. അജയഘോഷ് ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്‌തു. സിസ ജനറൽ സെക്രട്ടറിയും വിദ്യാലയ ചെയർമാനുമായ ഡോ. സി. സുരേഷ്‌കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വിശ്വഭാരതിയുടെ അഖില ഭാരതീയ കാര്യദർശി എൻ.സി.ടി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെ.എൻ.ടി.ബി.ജി.ആർ.ഐ) യുടെ മുൻ ഡയറക്ടറും സിസയുടെ ഉപദേഷ്ടാവുമായ ഡോ. ജി. പാണ്ഡുരംഗൻ ആശംസ പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ അക്കാഡമിക് എക്‌സലൻസ് അവാർഡുകളും കാഷ് അവാർഡുകളും സമ്മാനിച്ചു. വിദ്യാലയ സെക്രട്ടറി ഹർഷകുമാർ, പ്രിൻസിപ്പൽ പ്രതാപ് റാണ, ഡെപ്യൂട്ടി പ്രിൻസിപ്പൽ ശ്രീകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.