june9b

ആറ്റിങ്ങൽ: പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥൻ ആറ്റിൽ വീണ് മരിച്ചു. കൊടുവഴന്നൂർ തോട്ടവാരം മണ്ണടിയിൽ വീട്ടിൽ സുദാസ്( 63)​ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് മരണം.വാമനപുരം ആറ്റിൽ അയിലം ഭാഗത്താണ് സംഭവം. ആറ്റുതീരത്ത് പശുവിനെ മേയാൻ കെട്ടിയിരുന്നു. പിന്നീട് അഴിച്ച് വീട്ടിലെത്തിക്കാൻ നോക്കവേ, കാൽ വഴുതി വീണതാകാമെന്ന് കരുതുന്നു. ഇദ്ദേഹത്തിന് നീന്തൽ അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.പശു വീട്ടിലെത്തിയിട്ടും സുദാസിനെ കാണാഞ്ഞ് അന്വേഷിച്ചു ചെല്ലുമ്പോഴാണ് ആറ്രിൽ മൃതദേഹം കണ്ടത്.ഒഴുക്കില്ലാത്തിടത്താണ് കിടന്നിരുന്നത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.ഭാര്യ സ്വയംപ്രഭ.​ മക്കൾ: ധനീഷ്,​ ധന്യ,​ മരുമകൻ: ശ്രീകാന്ത്.