shibu

കല്ലമ്പലം : വ്യാജവാറ്റ് നടത്തിയയാൾ വാറ്റുപകരണങ്ങളുമായി പിടിയിലായി . മടവൂർ കക്കോട് കോട്ടറ അപ്പുപ്പൻകാവിൽ ലൗ ഡ്രീംസ് വീട്ടിൽ താമസിക്കുന്ന ഷിബുവാണ് (39) പള്ളിക്കൽ പൊലീസിന്റെ പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന വീടിന്റെ പുറകിൽ നിന്നും 70 ലിറ്റർ കോടയും 500 എം.എൽ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.മാസങ്ങൾക്ക് മുമ്പ് കഞ്ചാവുമായി രണ്ട് പേരെ ഷാഡോ പൊലീസ് പള്ളിക്കലിൽ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വ്യാജവാറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. തിരു.റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയായ ഷിബു മാസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

തിരു: റൂറൽജില്ലാ പൊലീസ് മേധാവി ബി.അശോകന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ. എസ്. പി ഫേമസ് വർഗീസ് ,പളളിക്കൽ പൊലീസ് സ്റ്റേഷനിലെ എസ് .എച്ച്. ഒ ഡി.മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒമാരായ പി. അനിൽകുമാർ , ഉദയകുമാർ, സുനിൽ കുമാർ, സജീവ്, ശ്രീരാജ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.