malayinkil-foram

മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തും ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കായികക്ഷമതാ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മലയിൻകീഴ് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്‌ണൻനായർ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ കെ.എം. ബീനാമോൾ കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്‌തു. റൂറൽ എസ്.പി. അശോകൻ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. രമാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. ശ്രീകാന്ത്, ഫോറം ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻനായർ, ചെയർമാൻ ഗിൽറ്റൻ ജോസ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ കോച്ച് പി. ജഗദീഷ്, രാമചന്ദ്രൻനായർ, ശ്രീകണ്ഠൻനായർ, ജയാനന്ദൻ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.