കാട്ടാക്കട:ശക്തമായ കാറ്റിലും മഴയിലും കുറ്റിച്ചൽ പരുത്തിപ്പള്ളി സ്കൂൾ കാമ്പൗണ്ടിലെ കൂറ്റൻ അക്കേഷ്യമരം റോഡിലേയ്ക്ക് മറിഞ്ഞ് വീണു.ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.സ്കൂൾ കാമ്പൗണ്ടിൽ നിന്ന മരം ഫോറസ്റ്റ് ഓഫീസിലേയ്ക്ക് പോകുന്ന വഴിയിലും റോഡ് സൈഡിലുമായി വീഴുകയായിരുന്നു. റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പടെ പോകുന്ന സമയത്താണ് മരം വീണത്. ഭാഗ്യത്തിന് ആർക്കും പരിക്കില്ല.ഇലക്ട്രിക് ലൈനുകളും പൊട്ടിവീണു.സ്കൂൾ ദിവസം അല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.നെയ്യാർഡാം ഫയർ ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.