വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് നിയുക്ത പാർലമെന്റ് അംഗം അടൂർ പ്രകാശ് മണ്ഡലത്തിലുടനീളം പര്യടനം നടത്തി. കഴിഞ്ഞ ദിവസം രാവിലെ 8 ന് ആനാട് പഞ്ചായത്തിലെ മുള്ളുവേങ്ങാമുട്ടിൽ നിന്നും പര്യടന പരിപാടി ആരംഭിച്ചു. വാമനപുരം നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളിലും, മലയോര മേഖലകളിലും കനത്ത മഴയെ അവഗണിച്ച് വോട്ടർമാരെ നേരിൽ കണ്ട് അടൂർ പ്രകാശ് നന്ദി അറിയിച്ചു. യു.ഡി.എഫ് നേതാക്കളായ ഇ. ഷംസുദ്ദീൻ, അഡ്വ. എൻ. അനിൽകുമാർ, ഷാനവാസ് ആനക്കുഴി, ജി. പുരുഷോത്തമൻ നായർ, ആനാട് ജയൻ, ആനാട് ജയചന്ദ്രൻ, അജയൻ, ആനാട് സുരേഷ്, മുജീബ്, വെള്ളാഞ്ചിറ ലാൽ, ഇ.എ. അസീസ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.