ball-badminton
ball badminton


ഇംഫാൽ: ദേശീയ ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിനു കിരീടം. 36 വർഷത്തിനു ശേഷമാണ് കേരളത്തിന്റെ ആൺകുട്ടികൾ ബോൾ ബാഡ്മിന്റൺ ദേശീയ കിരീടംചൂടുന്നത്. മണിപ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ആന്ധ്രയെ നേരിട്ടുള്ള സെറ്റുകൾക്ക് കേരളം കീഴടക്കി (35-30, 35-28). കഴിഞ്ഞ രു തവണയും ജേതാക്കളായ ആന്ധ്രയോട് പൂൾ മത്സരത്തിൽ കേരളം പരാജയപ്പെട്ടിരുന്നു. വനിതാ വിഭാഗത്തിൽ കരുത്തരായ ആന്ധ്രയോട് സെമിയിൽ പരാജയപ്പെട്ട കേരളത്തിന്റെ പെൺകുട്ടികൾ മൂന്നാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കർണാടകയെയാണ് പെൺകുട്ടികൾ പരാജയപ്പെടുത്തിയത്.