ലോകകപ്പിലെ ആദ്യമത്സരത്തിൽ സൈനിക ചിഹ്നം പതിച്ച ഗ്ളൗസ് ധരിച്ച് വിവാദത്തിലായ ധോണി ഇന്നലെ ഗ്ളൗസ് മാറ്റി. സൈനിക ചിഹ്നമില്ലാത്ത ഗ്ളൗസാണ് ആസ്ട്രേലിയയ്ക്കെതിരെ അണിഞ്ഞത്. സൈനിക ചിഹ്നം പതിക്കാൻ പാടില്ലെന്ന് ഐ.സി.സി നിർദ്ദേശം നൽകിയിരുന്നു.