nadal-french-open

റാഫേൽ നദാലിന് 12-ാം ഫ്രഞ്ച് ഒാപ്പൺ കിരീടം

18-ാം ഗ്രാൻസ്ളാം കിരീടം

ഫൈനലിൽ ഡൊമിനിക് തീമിനെ കീഴടക്കി

പാരീസ് : ഫ്രഞ്ച് ഒാപ്പണിൽ തന്റെ 12-ാം പുരുഷ സിംഗിൾസ് കിരീടമുയർത്തിയ കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാൽ. ഇതോടെ 18-ാമത്തെ ഗ്രാൻസ്ളാം കിരീടമാണ് റാഫയുടെ കൈപ്പിടിയിലേക്ക് എത്തിയിരിക്കുന്നത്.

ഫ്രഞ്ച് ഒാപ്പണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ റെക്കാഡിന് ഉടമയായ നദാൽ ആകെ ഗ്രാൻസ്ളാം നേട്ടങ്ങളിൽ ഫെഡററുമായുള്ള വ്യത്യാസം രണ്ടായി കുറയ്ക്കുകയും ചെയ്തു.

നാലാം സീഡായ ഡൊമിനിക് തീമിനെതിരെ ഇന്നലെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് നദാലിന്റെ വിജയം. സ്കോർ 6-3, 5-7, 6-1, 6-1. ആദ്യ സെറ്റ് നിഷ്‌പ്രയാസം നേടിയ നദാലിനെ രണ്ടാം സെറ്റിൽ മാത്രമാണ് തീമിന് വിറപ്പിക്കാനായത്.

നദാലിന്റെ ഫ്രഞ്ച് ഒാപ്പണുകൾ

2005, 2006, 2007, 2008, 2010, 2011, 2012, 2013,2014, 2017, 2018, 2019

മറ്റ് ഗ്രാൻസ്ളാമുകൾ

ആസ്ട്രേലിയൻ ഒാപ്പൺ (1)- 2009

വിംബിൾഡൺ (2)-2008, 2010

യു.എസ്. ഒാപ്പൺ (3)- 2010, 2013, 2017.