ice-cream

കളമശ്ശേരി: കളമശ്ശേരിയിൽ വിവാഹ സത്കാരത്തിനിടയിൽ ഐസ്ക്രീം തീർന്നതിനെ തുടർന്ന് കാറ്ററിംഗ് ജീവനകാരന് കൊടിയ മർദ്ദനം. കളമശേരിയിൽ പൊലീസ് സ്റ്റേഷനു സമീപത്തെ ഓഡിറ്റോറിയത്തിൽ

ശനിയാഴ്ച വൈകിട്ട് നടന്ന വിവാഹ സത്കാരത്തിലാണ് ഐസ്ക്രീം തീർന്നതിനെ തുടർന്ന് കാറ്ററിംഗ് ജീവനക്കാർക്ക് യുവാക്കളിൽ നിന്നും മർദ്ദനം ഏൽക്കേണ്ടി വന്നത്. വധൂഗൃഹത്തിൽ നിന്നെത്തിയ ചെറുപ്പക്കാരായ സുഹൃത്തുക്കൾക്ക് ഐസ്ക്രീം ലഭിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് നടന്ന തർക്കമാണ് മർദ്ദനത്തിൽ കലശിച്ചത്. ഐസ് ക്രീം സൂക്ഷിച്ച പെട്ടി പരിശോധിച്ച യുവാക്കൾ വരനും വധുവിനുമായി മാറ്റി വച്ച ഐസ് ക്രീം കണ്ടതോടെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. പരിക്കേറ്റ ജീവനക്കാരൻ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കാറ്ററിംഗ് കമ്പനി ഉടമയും നാട്ടുകാരും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.