accident

ബാലരാമപുരം: സുഹൃത്തുക്കളുമായി മൂന്നാറിൽ വിനോദയാത്രക്കുപോയ യുവാവ് മടക്കയാത്രയിൽ ബൈക്ക് തെന്നീവീണ് മരിച്ചു. ബാലരാമപുരം തെക്കേക്കുളം റോഡിൽ ഹാഷിം മൻസിലിൽ ഷംസുദ്ദീൻ - സുജോദ ദമ്പതികളുടെ മകൻ അൽത്താഫ് (23)​ ആണ് മരിച്ചത്. പൂവാറിൽ തുണിക്കടയിലെ ജീവനക്കാരനാണ്. 9 ന് രാത്രി 11.30 ഓടെ കൊട്ടാരക്കര ഇഞ്ചക്കാടുവച്ചാണ് അപകടം. അൽത്താഫ് ഓടിച്ചിരുന്ന ബൈക്ക് മഴയിൽ റോഡിൽ തെന്നിവീണ് തല മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന ബാലരാമപുരം സ്വദേശി അബ്ദുവിന് പരിക്കുണ്ട്.

ആറാം തീയതി രാത്രിയോടെ ആറംഘ സംഘം മൂന്ന് ബൈക്കുകളിലായാണ് മൂന്നാറിലേക്ക് പോയത്. തിരികെ മടങ്ങുമ്പോൾ അൽത്താഫിനും അബ്ദുവിനും വഴി തെറ്റിയിരുന്നു. ബൈക്കിലെത്തിയ മറ്റ് സുഹൃത്തുകൾ ഇത് ശ്രദ്ധിച്ചില്ല. അപകടം നടന്നതറിഞ്ഞ് മറ്റ് സുഹൃത്തുക്കൾ തിരികെ എത്തുകയായിരുന്നു. സഹോദരങ്ങൾ: ഹാഷിം (മിൽമ)​,​ അസറുദ്ദീൻ ( ആർമി)​. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 ന് ബാലരാമപുരം ജും ആ മസ്ജിദിൽ.