ബാലരാമപുരം: ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ പരിസ്ഥിതിദിനാചരണം സാമൂഹ്യപ്രവർത്തകൻ ഏലിയാസ് ജോൺ വൃക്ഷത്തെനട്ട് തുടക്കം കുറിച്ചു. ഒപ്പം വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പ്രിൻസിപ്പാൾ എ.ആർ. ജയശങ്കർ പ്രസാദ് വിദ്യാത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വിദ്യാത്ഥികൾക്ക് വൃക്ഷത്തൈ വിതരണവും നടന്നു. പരിസ്ഥിതിസന്ദേശവുമായി പച്ചവസ്ത്രങ്ങളണിഞ്ഞാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. മാനേജർ ചിത്ര എസ്. കുമാർ, വൈസ് പ്രിൻസിപ്പാൾ ദിവ്യ. എസ് തുടങ്ങിയവർ പങ്കെടുത്തു.