psc

തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 256/2013 പ്രകാരം ക്ലിനിക്കൽ ഓഡിയോ മെട്രീഷ്യൻ ഗ്രേഡ്2, കാറ്റഗറി നമ്പർ 224/2018 പ്രകാരം ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്2(എൻ.സി.എ.-എൽ.സി./എ.ഐ.) തസ്തികകളിലേക്ക് 14 ന് രാവിലെ 8 മണിക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിലും കാറ്റഗറി നമ്പർ 338/2017 പ്രകാരം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ(ജൂനിയർ) ഇക്കണോമിക്സ് തസ്തികയിലേക്ക് 14 മുതൽ ജൂലായ് 26 വരെ വിവിധ തീയതികളിലായി പി.എസ്.സി. ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിലും അഭിമുഖം നടത്തും.

ഒറ്റത്തവണ

വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 70/2017 പ്രകാരം ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ട്രെയിനി) തസ്തികയിലേക്ക് 18, 19 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 231/2016 പ്രകാരം വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് 17, 18, 19 തീയതികളിൽ തിരുവനന്തപുരം ജില്ലാ ഓഫീസിലും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.