ഇന്റേണൽ മാർക്ക്
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.എ സോഷ്യോളജി, ബി.കോം കോ-ഓപ്പറേഷൻ, ബി.എ ഇക്കണോമിക്സ് 2017 ബാച്ചിന്റെ ഇന്റേണൽ മാർക്കുകൾ www.ideku.net ൽ. പരാതികൾ 15 ദിവസത്തിനകം കോ-ഓർഡിനേറ്റർക്ക് നൽകണം.
ടൈംടേബിൾ
ആറാം സെമസ്റ്റർ എം.സി.എ (2015 സ്‌കീം & 2011 സ്‌കീം) പ്രോജക്ട് & വൈവ പരീക്ഷ 11, 12, 13, 14 തീയതികളിൽ അതത് കോളേജുകളിൽ നടക്കും.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ച് 14, 17 തീയതികളിൽ ഗവ.എൻജി.കോളേജ്, ബാർട്ടൺഹില്ലിൽ നടക്കും.
പുനർമൂല്യനിർണയം
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.പി.എ/ബി.സി.എ/ബി.എസ്.ഡബ്യൂ/ബി.വോക് കോഴ്സുകളുടെ പുനർമൂല്യനിർണയത്തിന് 12 വരെ അപേക്ഷിക്കാം.
ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ്
പ്രസിദ്ധീകരിച്ചു. 13 വരെ ഫീസടയ്ക്കാം
ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവരും രണ്ടാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്തവർ ഓൺലൈനായി അഡ്മിഷൻ ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. 13 വരെ ഫീസടയ്ക്കാം. അഡ്മിഷൻ ഫീസ് ഒടുക്കാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. ഇങ്ങനെയുള്ളവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ഒന്ന്, രണ്ട്, മൂന്ന് ഘട്ടം അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ചവർ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം കോളേജുകളിൽ ഹാജരായാൽ മതി.
രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം ആവശ്യമെങ്കിൽ ഹയർ ഓപ്ഷനുകൾ 13 വരെ നീക്കം ചെയ്യാം. ഹയർ ഓപ്ഷനുകൾ നിലനിറുത്തുന്നവരെ മൂന്നാം അലോട്ട്‌മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവർ പുതിയ അലോട്ട്‌മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
സീറ്റൊഴിവ്
കാര്യവട്ടത്തെ ബിരുദാന്തര ബിരുദ പഠന വകുപ്പുകളിൽ എസ്.സി വിഭാഗത്തിൽ മ്യൂസിക്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡേറ്റ അനലിറ്റിക്സ്, ഡെമോഗ്രഫി, ആക്ചുറിയൽ സയൻസ്, മാത്തമാറ്റിക്സ്, സംസ്‌കൃതം, കംപ്യൂട്ടേഷണൽ ബയോളജി, കേരളസ്റ്റഡിസ് ആൻഡ് മീഡിയ സ്റ്റഡീസ്, അറബിക്, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഡേറ്റ സയൻസ്, ലിംഗ്വിസ്റ്റിക്സ, തമിഴ്, ജർമൻ, റഷ്യൻ കോഴ്സുകൾക്കും എസ്.ടി വിഭാഗത്തിൽ മ്യൂസിക്, ഇന്റഗ്രേറ്റീവ് ബയോളജി, ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡേറ്റ അനലിറ്റിക്സ്, കൊമേഴ്സ്, ഡെമോഗ്രഫി, ആക്ചുറിയൽ സയൻസ്, എം.സി.ജെ, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സംസ്കൃതം, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, കേരളസ്റ്റഡീസ് ആൻഡ് മീഡിയ സ്റ്റഡീസ്, അറബിക്, ഫിലോസഫി, ആർക്കിയോളജി, എം.കോം (ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ്), ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഡേറ്റ സയൻസ്, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്, തമിഴ്, ജർമൻ, റഷ്യൻ കോഴ്സുകൾക്ക് സീറ്റൊഴിവുണ്ട്. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 12 ന് 10ന് അതത് പഠനവകുപ്പുകളിൽ ഹാജരാകണം.