കിളിമാനൂർ: കാലവർഷം എത്തിയതോടെ നാശനഷ്ടങ്ങളും തുടങ്ങി. കഴിഞ്ഞ ദിവസം വീശിയടിക്കുന്ന കാറ്റിലും മിന്നലിലും പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം മുടങ്ങുകയും ചെയ്തു. ഇരട്ടച്ചിറയിൽ സ്ഥാപിച്ചിരുന്ന പടുകൂറ്റൻ പരസ്യ ബോർഡ് കാറ്റിൽ റോഡിലേക്ക് മറിഞ്ഞ് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. പഴയകുന്നുമ്മൽ പഞ്ചായത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വശത്ത് സ്ഥാപിച്ചിരുന്ന മേൽക്കൂര നിലംപതിച്ചു. യാത്രക്കാർ കുറവായതിനാൽ വലി
യൊരു അപകടം ഒഴിവായി. പുളിമാത്ത് പഞ്ചായത്തിൽ, പൊരുന്തമൺ, കാട്ടുംപുറം, പുളിമാത്ത്, പേടികുളം എന്നിവിടങ്ങളിൽ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു.