തിരുവനന്തപുരം: കാലവർഷം ശക്തി പ്രാപിച്ചതോടെ വൈദ്യുതി കമ്പികൾ പൊട്ടിവീണും ഷോക്കേറ്റുമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുകയാണ്. അല്പമൊന്ന് ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്ന് എല്ലാവർക്കും രക്ഷപ്പെടാവുന്നതേയുള്ളൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുന്നതു കണ്ട് ഫ്യൂസ് ഊരിയാലും ലൈനിൽ സ്‌പർശിക്കരുത്
പൊട്ടിക്കിടക്കുന്ന വൈദ്യുതിലൈനിൽ നിന്ന് നിശ്ചിത അകലം പാലിക്കുക.
അപകടവിവരം 9496061061 എന്ന നമ്പറിലൂടെ അധികൃതരെ അറിയിക്കാം
മരക്കൊമ്പോ പ്ലാസ്റ്റിക് സാധനങ്ങളോ ഉപയോഗിച്ച് ഷോക്കേറ്റയാളെ വൈദ്യുതി ബന്ധത്തിൽനിന്ന് വേർപെടുത്താം
ഷോക്കേറ്റയാളെ അപകടസ്ഥലത്തുനിന്ന് മാറ്റിക്കിടത്തി കൃത്രിമ ശ്വാസവും പ്രഥമശുശ്രൂഷയും നൽകണം
ശ്വാസോച്ഛ്വാസം നിലച്ചതായി കണ്ടാൽ ഉടൻതന്നെ നെഞ്ചിൽ പരമാവധി ശക്തിയായി അമർത്തുകയും വിടുകയും ചെയ്യണം
പുറമേ പരിക്കുകൾ ഇല്ലെങ്കിലും പരമാവധി വേഗത്തിൽ ആശുപത്രിയിലെത്തിക്കണം.
ലൈനുകൾക്ക് സമീപം ലോഹക്കുഴലുകളോ കമ്പികളോ ഇരുമ്പുകൊണ്ടുള്ള ഏണികളോ ഉപയോഗിക്കരുത്
വൈദ്യുതലൈനുകൾക്ക് സമീപമുള്ള മരങ്ങളോ ശിഖരങ്ങളോ മുറിക്കണമെങ്കിൽ ഓഫീസുമായി ബന്ധപ്പെട്ട് വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം മാത്രം മുറിക്കുക
വൈദ്യുത തൂണുകളിലും സ്റ്റേ വയറുകളിലും കന്നുകാലികളെ കെട്ടിയിടാതിരിക്കുക
തുണികൾ ഉണക്കാനായി പോസ്റ്റുകളിൽ അയ കെട്ടരുത്
വൈദ്യുത തൂണുകളിലും സ്റ്റേ വയറുകളിലും ഒരുകാരണവശാലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത്