mca

തിരുവനന്തപുരം : കേരളത്തിലെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ ) ലാറ്ററൽ എൻട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി 27 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 1000/ രൂപ.പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന് 500/ രൂപ. അപേക്ഷാർത്ഥികൾ കണക്ക് ഒരു വിഷയമായി 10 + 2 തലത്തിലോ ബിരുദ തലത്തിലോ പഠിച്ചു 3 വർഷം ദൈർഘ്യമുള്ള ബി.സി.എ / ബി.എസ് സി (ഇൻഫമേഷൻ ടെക്‌നോളജി / കമ്പ്യൂട്ടർസയൻസ്) ഡിഗ്രി പരീക്ഷ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർ ഡിഗ്രി പരീക്ഷ വിജയിച്ചാൽ മാത്രം മതി. മറ്റു സംവരണ വിഭാഗക്കാർ ആകെ 45 ശതമാനം മാർക്ക് നേടിയിരിക്കണം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ജൂലായ് 7ന് ഉച്ചയ്ക്ക് 2 മണിമുതൽ 3.30 വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റ് മുഖേന പ്രവേശനം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 04712560360, 361, 362, 363, 364, 365 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.