ship

വാഷിംഗ്ടൺ: തന്നെ തടിച്ചിയാക്കാൻ ഫോട്ടോഗ്രാഫർമാർ മനപൂർവം ശ്രമിക്കുന്നുവെന്നത് പാേപ്പ് താരം ബ്രിട്നി സ്പിയേഴ്സിന് പണ്ടുമുതലേ ഉള്ള പരാതിയാണ്. ബിക്കിനിയിട്ട് പോസുചെയ്യുന്ന ചിത്രങ്ങളിൽ ഫോട്ടോഗ്രാഫർമാർ എഡിറ്റിംഗ് നടത്തി തടികൂട്ടുന്നു എന്നാണ് ബ്രിട്നിയുടെ ആരോപണം. ഇത് തെളിയിക്കാൻ ബിക്കിനിയിട്ട് ഇടയ്ക്കിടെ ഫോട്ടോയ്ക്ക് പോസുചെയ്യുന്നതും പതിവാണ്.

മിയാമിബീച്ചിൽ കാമുകൻ സാം അസ്ഗാരിയോടൊപ്പം ബ്രിട്നി നടത്തിയ ബിക്കിനി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ മാരക വൈറലാണ്. ടെറ്റാനിക് സിനിമയിലെ ജാക്കിന്റെയും റോസിന്റെയും പ്രണയരംഗത്തെ അനുകരിച്ച് പോസുചെയ്തതാണ് വൈറലാവാൻ കാരണം. ചിത്രങ്ങൾ പോസ്റ്റുചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് കണ്ടത്. ഇരുപത്തേഴുകാരനായ കാമുകനോടൊപ്പമുള്ള പ്രണയസല്ലാപത്തിന്റെ മറ്റുചില ചിത്രങ്ങളും ബിട്നി പുറത്തുവിട്ടു. രൂപഭംഗി തെളിയിക്കാനാണ് ചിത്രങ്ങളെല്ലാം പുറത്തുവിട്ടതെന്നാണ് താരത്തിന്റെ അടുപ്പക്കാർ പറയുന്നത്.

പഴയതുപോലെ തനിക്ക് ഇപ്പോൾ ആരാധകരില്ലെന്ന് ബ്രിട്നിക്ക് നന്നായി അറിയാം. അമേരിക്കയിൽ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ച കലാകാരികളിൽ എട്ടാം സ്ഥാനമായിരുന്നു ബ്രിട്നിക്ക്. പക്ഷേ, അതൊക്കെ പഴങ്കഥ. ബിട്നിയുടെ ആൽബങ്ങളൊന്നും ഇപ്പോൾ ഹിറ്റുപട്ടികയിൽ ഇടംപിടിക്കുന്നില്ല. ഉള്ള ആരാധകർ തന്നെ ഉപേക്ഷിച്ചുപോവുകയാണ്. ആരാധകരെ പിടിച്ചുനിറുത്താനാണ് ഇത്തരം ചിത്രങ്ങൾ പുറത്തുവിടുന്നതെന്നാണ് വിമർശകർ പറയുന്നത്. പ്രായകുറഞ്ഞ പയ്യനെ കാമുകനാക്കിയതിന് ബ്രിട്നി എറെ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ വിമർശനങ്ങളൊന്നും തന്നെ ഏശില്ലെന്നാണ് ബിട്നി പറയുന്നത്.