devaswom

തിരുവനന്തപുരം: ദേവസ്വം നിയമനങ്ങളിൽ ജാതി പരിഗണന പാടില്ലെന്ന സുപ്രീംകോടതി വിധിയും തുടർന്നുള്ള സംസ്ഥാന സർക്കാർ ഉത്തരവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അട്ടിമറിക്കുകയാണെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റ് ആരോപിച്ചു.

ശബരിമല മേൽശാന്തി നിയമനത്തിൽ ജാതി വ്യവസ്ഥ ബാധകമാക്കാനാണ് ബോർഡിന്റെ ശ്രമമെങ്കിൽ അതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും കോടതിയലക്ഷ്യ കേസ് നൽകാനും ചെമ്പഴന്തിയിൽ ചേർന്ന ട്രസ്റ്റ് യോഗം തീരുമാനിച്ചു. ആചാര്യൻ സുഗതൻ തന്ത്രി യോഗം ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് മനോജ് തന്ത്രി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അരുവിപ്പുറം അശോകൻ തന്ത്രി സ്വാഗതവും ട്രഷറർ ജയപ്രകാശ് നന്ദിയും പറഞ്ഞു.