ചിറയിൻകീഴ്: ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രതന്ത്രി സുശീലൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന സഹസ്ര മഹാഗുരുപൂജയിൽ നൂറുകണക്കിന് ഗുരു വിശ്വാസികളും ഭക്തജനങ്ങളും പങ്കെടുത്തു. രാവിലെ ഗുരുമണ്ഡപത്തിൽ നടന്ന ഗുരു സ്‌മൃതി സംഗമം ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റ് പ്രസിഡന്റ് ഡോ. ബി. സീരപാണി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. ഗുരുക്ഷേത്രസമിതി സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.എൻ.ജി ട്രസ്റ്റ് വൈസ് പ്രസിഡന്റ് എസ്. സുന്ദരേശൻ, ജോയിന്റ് സെക്രട്ടറി എസ്. പ്രശാന്തൻ, ട്രഷറർ പി.എസ്. ചന്ദ്രസേനൻ, ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യൂണിയൻ കൗൺസിലർമാരായ ഡി. ചിത്രാംഗദൻ, സി. കൃത്തിദാസ്, ജി. ജയചന്ദ്രൻ, ക്ഷേത്ര ഭരണസമിതി അംഗങ്ങളായ സദാശിവൻ കൊല്ലശേരി, അഡ്വ. എ. ബാബു, സിദ്ധാർത്ഥൻ പുതുക്കരി, രാജൻ സൗപർണിക, സത്യദാസ്, ഭാസ്‌കരൻ, ഗോപിനാഥൻ തെറ്റിമൂല, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പ്രിയദർശൻ, സഭവിള ശ്രീനാരായണാശ്രമം സെക്രട്ടറി ഡി. ജയതിലകൻ, വിജയൻ കടകം എന്നിവർ പങ്കെടുത്തു. ഗുരുസന്ദേശവും ശ്രീനാരായണ സമൂഹവും എന്ന വിഷയത്തിൽ സുരേന്ദ്രനാഥ് വക്കം മുഖ്യ പ്രഭാഷണം നടത്തി. രമണി ടീച്ചർ നയിച്ച ഗുരുദേവ കൃതികളുടെ സംഗീതാവിഷ്‌കരണ പരിപാടിയും നടന്നു.