gadka
കേരള നിയമസഭയിലെത്തിയ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻഗഡ്കരിയെ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായിവിജയനും ചേർന്ന് സ്വീകരിക്കുന്നു.മന്ത്രി ജി.സുധാകരൻ സമീപം.

തിരുവനന്തപുരം : ദേശീയപാത വികസനത്തിലുള്ള കേരളത്തിന്റെ ആവലാതികൾ പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ഉറപ്പ്. കേരളത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ദേശീയപാത വികസനത്തിന് ആവശ്യമായ പണം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തലസ്ഥാനത്ത് സ്വകാര്യ സന്ദർശനത്തിനിടെ ഭാര്യ കാഞ്ചൻ ഗഡ്കരിക്കൊപ്പമാണ് ഇന്നലെ രാവിലെ 11.50ന് മന്ത്റി നിയമസഭയിലെത്തിയത്. സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മന്ത്റി ജി. സുധാകരൻ, ഒ. രാജഗോപാൽ എം.എൽ.എ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്റിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കോ-ഓർഡിനേഷൻ വി.എസ്. സെന്തിൽ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് എന്നിവരും സന്നിഹിതരായിരുന്നു. സാഗർമാല പദ്ധതിയിലും കേരളത്തിന് അർഹമായ പരിഗണന നൽകും. ഫിഷറീസ് മന്ത്റാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതൽ സഹായകമാവുമെന്ന് ഗഡ്കരി പറഞ്ഞു. തുടർന്ന് നിയമസഭാ വി.ഐ.പി ഗാലറിയിലിരുന്ന് കേന്ദ്രമന്ത്റിയും ഭാര്യയും സഭാ നടപടികൾ വീക്ഷിച്ചു. ഒരു മണിക്ക് ക്ളിഫ് ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്റിക്കും കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.