ടൈംടേബിൾ
13 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി പരീക്ഷകൾ ജൂൺ 24 ലേയ്ക്ക് മാറ്റി.
പരീക്ഷാഫീസ്
ജൂലായ് 4 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 50 രൂപ പിഴയോടെ 19 വരെയും 125 രൂപ പിഴയോടെ 21 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ബി.എസ് സി (ആന്വൽ സ്‌കീം) പാർട്ട് III മെയിൻ & സബ്സിഡിയറി ജൂലായ് 2019 മേഴ്സിചാൻസ് പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെയും 50 രൂപ പിഴയോടെ 22 വരെയും 125 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
ജൂലായ് 15, 22 തീയതികളിൽ ആരംഭിക്കുന്ന മൂന്നാം വർഷ എം.എച്ച്.എ, രണ്ടാം വർഷ എം.എച്ച്.എ (എസ്.ഡി.ഇ) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെയും 50 രൂപ പിഴയോടെ 22 വരെയും 125 രൂപ പിഴയോടെ 25 വരെയും നേരിട്ട് അപേക്ഷിക്കാം.
ക്ലാസില്ല
വിദൂര വിദ്യാഭ്യാസ വിഭാഗം തിരുവനന്തപുരം, കൊല്ലം സെന്ററുകളിൽ 15 ന് പി.ജി ക്ലാസുകൾ ഉണ്ടായിരിക്കില്ല.
പരീക്ഷാഫലം
ബി.എ (ആന്വൽ സ്‌കീം) ബിരുദ (റഗുലർ വിദ്യാർത്ഥികൾ) പാർട്ട് III ഹിസ്റ്ററി മെയിൽ വിഷയത്തിന്റെ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 12 വരെ അപേക്ഷിക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ.
സ്റ്റുഡന്റ് കൗൺസിൽ തിരഞ്ഞെടുപ്പ്
സർവകലാശാല സ്റ്റുഡന്റ് കൗൺസിലിലേക്കുളള വിദ്യാർത്ഥി പ്രതിനിധികളുടെയും കേരള സർവകലാശാല യൂണിയൻ (2018-19) ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് 28 ന് സർവകലാശാല ഓഫീസിൽ നടത്തും. ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിർദ്ദേശ പത്രികകൾ 19 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സമർപ്പിക്കണം. ഈ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ ജൂൺ 7 ന് സർവകലാശാല ഓഫീസിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളുടെ പൂർണ രൂപം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഇന്റേൺഷിപ്പ്
സർവകലാശാലയിലെ കമ്പ്യൂട്ടേഷണൽ ബയോളജി & ബയോഇൻഫർമാറ്റിക്സ് വകുപ്പിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. മെഷീൻ ലേർണിംഗിലും പൈത്തൺ പ്രോഗ്രാമിംഗ് ഭാഷയിലും താത്പര്യമുളള വിദ്യാർത്ഥികളുൾപ്പെടെ ആർക്കും അപേക്ഷിക്കാം. ഇന്റേൺഷിപ്പ് ദൈർഘ്യവും തീയതിയും ആവശ്യാനുസരണം ക്രമീകരിക്കാം. വിശദവിവരങ്ങൾക്ക് sankar.achuth@gmail.com ൽ അപേക്ഷിക്കുക.
പരീക്ഷാതീയതി
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (സി.എ.സി.ഇ.ഇ) സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ നഴ്സിംഗ് അഡ്മിനിസ്‌ട്രേഷൻ കോഴ്സിന്റെ പരീക്ഷ ജൂലായ് 17 ന് ആരംഭിക്കും. പിഴ കൂടാതെ 28 വരെയും 50 രൂപ പിഴയോടെ ജൂലായ് 5 വരെയും അപേക്ഷിക്കാം. പ്രോജക്ട് റിപ്പോർട്ട് 25 നകം സമർപ്പിക്കണം.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററുമായി ചേർന്ന് നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 1. പി.ജി ഡിപ്ലോമ ഇൻ ഡെവലപ്പ്‌മെന്റ് ന്യൂറോളജി; യോഗ്യത: MBBS/MD/Dip.N.B/MNAMS/DCH. കാലാവധി: ഒരു വർഷം, ഫീസ്: 18000 രൂപ 2. പി.ജി ഡിപ്ലോമ ഇൻ അഡോളസെന്റ് പീഡിയാട്രിക്സ്; യോഗ്യത: MBBS/MD/DNB/MNAMS/DCH. കാലാവധി: ഒരു വർഷം, ഫീസ്: 18000 രൂപ 3. പി.ജി ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ച്; യോഗ്യത: MBBS/BAMS/BHMS/BVsc/BDS/Bsc Nursing/B.Pharm/BSMS/Bsc MLT കാലാവധി: ഒരു വർഷം, ഫീസ്: 18000 രൂപ 4. പി.ജി ഡിപ്ലോമ ഇൻ ചൈൽഡ് അഡോളസെന്റ് ആൻഡ് ഫാമിലി കൗൺസലിംഗ്; യോഗ്യത: MA (Psychology)/Sociology/Anthropology,MSW/MSc Child Development/Home Science/Nutrition or anyother Master Degree/Bsc Nursing/PGDCCD or DCCD with graduation കാലാവധി: ഒരു വർഷം, ഫീസ്: 18000 രൂപ. അപേക്ഷകൾ ലഭിക്കാൻ ഡയറക്ടർ സി.എ.സി.ഇ.ഇ കേരള സർകലാശാലയുടെ പേരിൽ ബാങ്കിൽ നിന്നും 510 രൂപയുടെ ഡി.ഡി സഹിതം പി.എം.ജി ജംഗ്ഷനിലെ സി.എ.സി.ഇ.ഇ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 - 2302523, 0471 - 2553540. അവസാന തീയതി 29.
സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം 15 ന് ആരംഭിയ്ക്കുന്ന സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് ഫംഗ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്സ് കാലാവധി: ആറ് മാസം, ഫീസ്: 6000 രൂപ, ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ മാത്രം, ഉയർന്ന പ്രായപരിധി ഇല്ല. താല്പര്യമുളളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം പി.എം.ജി സ്റ്റുഡന്റ് സെന്റർ ക്യാമ്പസിലുളള സി.എ.സി.ഇ.ഇ ഓഫീസിൽ ഹാജരാകണം. ഫോൺ: 0471 - 2302523.
സർവകലാശാലയുടെ കാര്യവട്ടത്തെ ബിരുദാന്തര ബിരുദ പഠന വകുപ്പുകളിൽ എസ്.സി വിഭാഗത്തിൽ എഡ്യൂക്കേഷൻ കോഴ്സിനും എസ്.ടി വിഭാഗത്തിൽ എഡ്യൂക്കേഷൻ, ജിയോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, കംപ്യൂട്ടേഷണൽ ബയോളജി എന്നീ കോഴ്സുകൾക്കും സീറ്റ് ഒഴിവു്. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 13 ന് 10.00 മണിക്ക് അതത് പഠനവകുപ്പുകളിൽ ഹാജരാകണം.
സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ ഹിസ്റ്ററി പഠനവകുപ്പിൽ ഒന്നാം വർഷ എം.എ ഹിസ്റ്ററി (സി.എസ്.എസ്) 2019-20 പ്രോഗ്രാമിൽ എസ്.റ്റി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായിട്ടുളളവർ അസൽ രേഖകളുമായി 13 ന് രാവിലെ 10 മണിക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2308839, 9446533386.
ബിരുദ പ്രവേശനം 2019
രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഫീസ് 13 വരെ അടയ്ക്കാം
ബിരുദ പ്രവേശനത്തിനുളള രാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർ 13 ന് വൈകിട്ട് 5 മണിക്കകം ഫീസ് ഓൺലൈനായി അടയ്‌ക്കണം. ഫീസടയ്ക്കാത്ത പക്ഷം അലോട്ട്‌മെന്റ് റദ്ദാകും. ഒന്ന്, രണ്ട്, മൂന്ന് ഘട്ട അലോട്ട്‌മെന്റുകളിൽ, അലോട്ട്‌മെന്റ് ലഭിച്ചവർ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം കോളേജുകളിൽ ഹാജരായി പ്രവേശനം നേടിയാൽ മതിയാകും.