jyothis

കഴക്കൂട്ടം: സി.ബി.എസ്.ഇ 10, 12 പരീക്ഷകളിൽ ഉന്നതവിജയം നേടിയ ജ്യോതിസ് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഉദ്ഘാടനം ചെയ്തു. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, മുൻ ഐ.ജി ഗോപിനാഥ്, മജീഷ്യൻ രാജമൂർത്തി, സ്വസ്‌തി ഫൗണ്ടേഷൻ സെക്രട്ടറി എബി ജോർജ്, എ.സി.വി ഫെയിം വിജയാനന്ദ്, ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, പ്രിൻസിപ്പൽ സലിത, അക്കാഡമിക് ഡയറക്ടർ എച്ച്.പി. ശർമ്മ, സ്വസ്‌തി ഫൗണ്ടേഷൻ പ്രതിനിധികളായ ഡിംമ്പിൾ മോഹൻ, ദീപു തുടങ്ങിയവർ പങ്കെടുത്തു.