cbse

തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസ് ഘടന നിയന്ത്രിക്കുന്നതിന് നിയമനിർമാണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു.

ഇക്കാര്യത്തിൽ വിവിധ കോടതി ഉത്തരവുകൾ കൂടി കണക്കിലെടുത്ത് എല്ലാ സി.ബി.എസ്.ഇ സ്‌കൂളുകളുടെയും ഫീസ് ഘടന സംബന്ധിച്ച് നിയമനിർമാണം നടത്താൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി നടപടി സ്വീകരിക്കണം. അൺ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് കൊള്ളയെപ്പറ്റി മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ നടപടി.