photo

നെടുമങ്ങാട് :പള്ളിമുക്കിൽ നിന്ന് പാറപ്പൊടി കയറ്റി വന്ന ലോറി ഇടിച്ചുകയറി ഭിന്നശേഷിക്കാരന്റെ വീട് ഭാഗികമായി തകർന്നു.മൂഴി മാമൂട്ടിൽ വീട്ടിൽ പ്രകാശന്റെ വീടാണ് തകർന്നത്.ഇന്നലെ രാവിലെ എട്ടിനാണ് സംഭവം.വീടിന്റെ മുൻവശത്തെ ഷീറ്റ് മേഞ്ഞ മുറി തകർന്നു.ആർക്കും പരിക്കില്ല. എതിരെ വന്ന സ്‌കൂൾ ബസിന് സൈഡ് കൊടുക്കുമ്പോൾ ലോറി ഇടതുവശത്തേക്ക് ഓടിക്കയറുകയായിരുന്നു.ഡ്രൈവറുടെ മനഃസാന്നിദ്ധ്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്.റോഡരികിലെ ഓടയിലേയ്ക്ക് ലോറി ഇറക്കിയാണ് അപകടം ഒഴിവാക്കിയത്.വീട്ടിൽ പ്രകാശനെ കൂടാതെ ഭിന്നശേഷിക്കാരായ ഭാര്യയും സഹോദരിയും ഉണ്ടായിരുന്നു.ഓടയിലേയ്ക്ക് മറിഞ്ഞ ലോറി പിന്നീട് ക്രൈനിന്റെ സഹായത്തോടെ നീക്കം ചെയ്തു.