പാറശാല: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കാരോട് ഗ്രാമ പഞ്ചായത്തിലെ ഉച്ചക്കട പുൽവറ്റിയിൽ കൂലിപ്പണിക്കാരനായ കൃസ്തുദാസിന്റെ വീടിന് പുറത്താണ് അടുത്ത വസ്തുവിലെ തെങ്ങ് വീണത്. വീടിന്റെ ആസ്ബറ്റോസ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വെളുപ്പിന് വീട്ടുകാർ ഉറങ്ങി കിടക്കവെയാണ് അപകടം. കൃസ്തുദാസും കുടുംബവും അടുത്ത മുറിയിൽ കിടന്നത് കാരണം ആളപായവും ഉണ്ടായില്ല. വിവരം കാരോട് വില്ലേജിൽ അറിയിച്ചിട്ടുണ്ട്.