തിരുവനന്തപുരം: ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്ക് മേട്ടോർവാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങൾ പൊലീസ് പ്രസിദ്ധീകരിച്ചു. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനൽ രേഖകൾ ഇല്ലെങ്കിൽ 15 ദിവസത്തിനകം ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് ഹാജരാക്കിയാൽ മതി.
കുറ്റവും പിഴയും
രേഖകൾ കൈവശമില്ലെങ്കിൽ 100 രൂപ
ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 1000 രൂപ
ഹെൽമറ്റ് ഇല്ലെങ്കിൽ 100 രൂപ
മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 100 രൂപ
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വിവരം നൽകിയാൽ ഒരു മാസം തടവ് അല്ലെങ്കിൽ 500 രൂപ പിഴ
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നു മാസം തടവോ 500 രൂപ പിഴയോ അടയ്ക്കണം
അമിതവേഗത്തിൽ വാഹനമോടിച്ചാൽ പിഴ 400 രൂപ
മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ
രജിസ്‌ട്രേഷൻ നടത്താത്ത വാഹനം ഓടിച്ചാൽ 2000 രൂപ മുതൽ 5000 രൂപ വരെ