പാറശാല: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ എട്ട് കിലോ ചന്ദനവും, 30 ഗ്രാം കഞ്ചാവും എക്സൈസ് അധികൃതർ പിടികൂടി. ഇന്നലെ വൈകിട്ട് ദേശീയപാതയിൽ പാറശാല ഇഞ്ചിവിളയിൽ ഇന്നലെ വൈകിട്ട് എക്സൈസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് ചന്ദനവും കഞ്ചാവും പിടിച്ചെടുത്തത്. ചന്ദനവുമായെത്തിയ പത്മനാഭപുരം കീഴേമൂലക്കൽ കീതപ്പാറ വീട്ടിൽ മരിയദാസ് (43), കഞ്ചാവുമായി എത്തിയ പനച്ചമൂട് സ്വദേശി സുനിൽ (24) എന്നിവരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ചന്ദനം ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.