tar

കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ കാപ്പിക്കാട് ഇറയംകോട്ട് അനധികൃതമായി ആരംഭിക്കുന്ന ടാർ മിക്സിംഗ് കമ്പനിക്ക് അനുമതി നൽകാൻ എത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ സമരസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞ് വച്ചു. ഏറെ നേരത്തെ ചർച്ചയ് ക്കൊടുവിൽ ഈ പ്രദേശത്തെ ജനങ്ങൾക്ക് അനുകൂലമായ തീരുമാനം മാത്രമേ എടുക്കൂ എന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേൽ സമരക്കാർ പിന്മാറി. ഗ്രാമപഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ നിലവിലുണ്ട്. റവന്യൂ മന്ത്രി റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ നിലനിൽക്കെയാണ് കമ്പനി ഉടമകളുടെ സ്വാധീനത്തിന് വഴങ്ങി അനുമതി നൽകാൻ ഉദ്യോഗസ്ഥർ എത്തിയത്. സമരസമിതി നേതാക്കളായ കട്ടയ്ക്കോട് തങ്കച്ചൻ, ലാലു, ബഷീർ കുഞ്ഞ്, ഷഫീക്ക്, മെമ്പർമാരായ, ജി.ഒ.ഷാജി,മിനി,ജെ.ബാലസ്,സുശീല,നസീമ,ഹലീമ,ആബിതാ ബീവി,പീതാംബരൻ, തുടങ്ങിയവർ പങ്കെടുത്തു.