കല്ലമ്പലം : മൂന്നാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ഒറ്റൂർ സ്വദേശി ജയി൯ (21) ആണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. പരവൂർ തോട്ടുംകര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദിവസ വേതനക്കാരനായ പൂജാരിയാണിയാൾ. കുട്ടിയെ അഞ്ചു വയസുമുതൽ അശ്ലീല ചിത്രങ്ങളും വീഡിയോകളുംകാട്ടി പ്രതി പീഡനത്തിനു വിധേയനാക്കിയിരുന്നതായി മുത്തശ്ശിയോട് കുട്ടി വെളിപ്പെടുത്തുകയായിരുന്നു. അതോടെയാണ് പീഡനം പുറത്തറിയുന്നത്. കുട്ടിയുമായി പരിചയമുള്ള പ്രതി, കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ചാണ് പീഡിപ്പിച്ചത്. കല്ലമ്പലം പൊലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാ൯ഡ്‌ ചെയ്തു.