kerala-university
kerala university

പരീക്ഷാകേന്ദ്രം
ആറാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ 17, 18 തീയതികളിൽ നടത്തും. പ്രസ്തുത പരീക്ഷകൾക്ക് ഷാഹുൽ ഹമീദ് മെമ്മോറിയൽ കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം സെന്ററിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, പാരിപ്പള്ളി സെന്ററിലും, ജോൺ കോക്സ് മെമ്മോറിയൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, കണ്ണമ്മൂല സെന്ററിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ്, നാലാഞ്ചിറ സെന്ററിലും ഹാജരാകണം.


വിദൂര വിദ്യാഭ്യാസ വിഭാഗം 19 ന് ആരംഭിക്കുന്ന ബി.എൽ.ഐ.എസ്.സി ഒന്നും രും സെമസ്റ്റർ (2017 അഡ്മിഷൻ) വിദ്യാർത്ഥികളും ബി.എൽ.ഐ.എസ്.സി ആനുവൽ സ്‌കീം സപ്ലിമെന്ററി വിദ്യാർത്ഥികളും എസ്.ഡി.ഇ പാളയം സെന്ററിൽ പരീക്ഷയ്ക്ക് ഹാജരാകണം. ഒന്നും രണ്ടും സെമസ്റ്റർ വിദ്യാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും ഐഡിപ്രൂഫുമായി പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷാഫീസ്
പത്താം സെമസ്റ്റർ (ന്യൂ സ്‌കീം പെയിന്റിംഗ് & അപ്ലൈഡ് ആർട്ട്), എട്ടാം സെമസ്റ്റർ (ഓൾഡ് സ്‌കീം പെയിന്റിംഗ് & സ്‌കൾപ്ച്ചർ) ബി.എഫ്.എ (എച്ച് ഐ) പരീക്ഷകൾ ജൂലായ് 1 നും 19 നും ആരംഭിക്കും. പിഴ കൂടാതെ 18 വരെയും 50 രൂപ പിഴയോടെ 20 വരെയും 125 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം

ടൈംടേബിൾ
19 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ID) ഡിഗ്രി (2015 സ്‌കീം - റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

സീറ്റൊഴിവ്
പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ക്ലാസുകളിൽ എസ്.ടി വിഭാഗത്തിന് ഓരോ സീറ്റ് ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റ് സഹിതം 14 ന് രാവിലെ 10 ന് കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിൽ എത്തിച്ചേരുക.


കാര്യവട്ടത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയുടെ കീഴിലുളള എം.ബി.എ (ടൂറിസം) പ്രോഗ്രാമിന് എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി 14 ന് 10 ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരള പഠന വകുപ്പിൽ ഹാജരാകണം.

പി.ജി പ്രവേശനം 2019
ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെയും യു.ഐ.ടി.കളിലെയും ബിരുദാനന്തര ബിരുദ (പി.ജി) കോഴ്സുകളിലേക്ക് പ്രവേശനത്തിനുളള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് (http://admissions.keralauniversity.ac.in) പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ നിശ്ചിത സർവകലാശാല ഫീസ് 13 നകം ഓൺലൈനായി ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കണം. ഓൺലൈനായി ഫീസ് ഒടുക്കിയ ശേഷം ലഭ്യമാകുന്ന വിവരങ്ങൾ അടങ്ങിയ പേജിന്റെ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കേണ്ടതാണ്. മേൽപറഞ്ഞ രീതിയിൽ സർവകലാശാല ഫീസൊടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും അവരെ അടുത്ത അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുളള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതിനായി ഫീസ് മേൽപറഞ്ഞ രീതിയിൽ അടയ്‌ക്കണം. ഹയർ ഓപ്ഷനുകൾ ആവശ്യമില്ലാത്തവർ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം 13 നകം അവ നീക്കം ചെയ്യണം. ഹയർ ഓപ്ഷനുകൾ നിലനിറുത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുളളവർ പുതിയ അലോട്ട്‌മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്. രണ്ടാം ഘട്ട അലോട്ട്‌മെന്റിന് ശേഷം മാത്രം കോളേജുകളിൽ പ്രവേശനം നേടിയാൽ മതിയാകും. പ്രവേശനം സംബന്ധിച്ച വിശദമായ അറിയിപ്പ് അഡ്മിഷൻ വെബ്‌സൈറ്റിൽ.