കടയ്ക്കാവൂർ:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗവും സംയുക്തമായി നടപ്പിലാക്കി വരുന്ന സമഗ്ര മാനസികാരോഗ്യ പരിപാടി (സുരക്ഷ) പഞ്ചായത്ത് തലങ്ങളിൽ കൂടുതൽ ശക്തമാക്കും.ഇതിന്റെ ഭാഗമായി പഞ്ചായത്തുതല അവലോകന യോഗങ്ങൾ തുടങ്ങി. മാനസിക വിഷമതകൾ നേരിടുന്നവരെ പരിചരിക്കാനും സംരക്ഷിക്കാനും വാർഡുതല സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. വക്കം പഞ്ചായത്തിൽ നടന്ന അവലോകന യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സുരക്ഷ നോഡൽ ഓഫീസറും സാമുഹ്യ ശാസ്ത്രജ്ഞനുമായ ഡോ. ഇ. നസീർ ഭാവി പരിപാടികൾ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ന്യൂട്ടൺ അക്ബർ, ബ്ലോക്ക് പഞ്ചായത്തംഗം ഗീത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി. രഘുവരൻ, പീതാംബരൻ, താജുനിസ, രവീന്ദ്രൻ, സുവർണ, ഗണേഷ്, സ്മിത, ഹെൽത്ത് സൂപ്പർ വൈസർ കതിരേശൻ, ജെ.പി.എച്ച്.എൻ മാരായ സുധ, ലീന, ഹാജിറ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു. വക്കം റൂറൽ ഹെൽത്ത് സെന്റർ എ.എം.ഒ ഡോ. സിജു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രബാബു നന്ദിയും പറഞ്ഞു.